Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Taluk Hospital

Thiruvananthapuram

നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് ബ​ഹു​നി​ല മ​ന്ദി​രം ഉ​യ​രു​ന്നു

30 കോ​ടി​യു​ടെ പ​ദ്ധ​തി അ​ന്തി​മ​ഘ​ട്ട​ത്തി​ല്‍

നേ​മം: നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു ബ​ഹു​നി​ല മ​ന്ദി​രം ഉ​യ​രു​ന്നു. 30 കോ​ടി രൂപയുടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ പ്ര വൃത്തികൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി​യും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ല്‍ ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​കു​മെ​ന്നു വി​ല​യി​രു​ത്തി​.

ന​ബാ​ര്‍​ഡി​ന്‍റെ 22 കോ​ടി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ എ​ട്ടു കോ​ടി​യും ചേ​ര്‍​ന്നാ​ണ് 30 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്. ന​ബാ​ര്‍​ഡി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ ആ​റു​നി​ല​ക​ളു​ള്ള കെ​ട്ടി​ട​വും എ​ന്‍​എ​ച്ച്എ​മ്മി​ന്‍റെ ധ​ന​സ​ഹാ​യ​ത്തോ​ടെ എ​ട്ടു കോ​ടി രൂ​പ ചെ​ല​വാ​ക്കി നി​ര്‍​മി​ക്കു​ന്ന മൂ​ന്നു നി​ല കെ​ട്ടി​ട​വും ഉ​ള്‍​പ്പെ​ട്ട​താ​ണ് ഈ ​പ​ദ്ധ​തി.

ന​ബാ​ര്‍​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ പാ​ര്‍​ക്കിം​ഗ്, എ​ക്‌​സ്‌​റേ, മെ​ഡി​ക്ക​ല്‍ ഗ്യാ​സ്, ഒ​ബ്‌​സ​ര്‍​വേ​ഷ​ന്‍ റൂം, ​ലാ​ബ്, ന​ഴ്‌​സിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍, ഒ​പി മു​റി​ക​ള്‍, വെ​യി​റ്റിം​ഗ് ഏ​രി​യ, ഫാ​ര്‍​മ​സി, സ്റ്റോ​ർ‍, അ​ള്‍​ട്രാ സൗ​ണ്ട് സ്‌​കാ​നിം​ഗ്, ഒ​ഫ്താ​ല്‍ യൂ​ണി​റ്റ്, ദ​ന്ത​ല്‍ യൂ​ണി​റ്റ്, ആ​ര്‍​ഒ പ്ലാ​ന്‍റ്, ഐ​പി വാ​ര്‍​ഡു​ക​ള്‍, ഐ​സ​ലോ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍, ജ​ന​റ​ല്‍ വാ​ര്‍​ഡു​ക​ള്‍, ഒ​ഫ്താ​ല്‍​മി​ക് ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​ര്‍, ജ​ന​റ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, റി​ക്ക​വ​റി റൂം, ​പോ​സ്റ്റ് ഒ​പി വാ​ര്‍​ഡ്, മെ​ഡി​ക്ക​ല്‍ ഐ​സി​യു എ​ന്നി​വ ഉ​ണ്ടാ​കും.

35,000 ച​തു​ര​ശ്ര അ​ടി വി​സ് തീ​ര്‍​ണം ഈ ​കെ​ട്ടി​ട​ത്തി​നു​ണ്ടാ​കും. എ​ന്‍​എ​ച്ച്എം ധ​ന​സ​ഹാ​യ​ത്തോ​ടെ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ല്‍ പാ​ര്‍​ക്കിം​ഗ്, റി​സ​പ്ഷ​ന്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍, പ്രൊ​ഡ്യൂ​സ​ര്‍, പ്ലാ​സ്റ്റ​ര്‍ റൂം, ​ക​ണ്‍​സ​ള്‍​ട്ടിം​ഗ് റൂ​മു​ക​ള്‍, ഇ​സി​ജി റൂം, ​എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍, ഡ​യാ​ലി​സി​സ് റൂം, ​സ്‌​നാ​ക്ക് ബാ​ര്‍ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. 10,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള കെ​ട്ടി​ട​മാ​ണി​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടും നി​ല​വി​ല്‍ അ​സൗ​ക​ര്യ​ങ്ങ​ളി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ന്ന നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി ൽ ​പു​തി​യ കെ​ട്ടി​ടം തു​റ​ക്കു​ന്ന​തോ​ടെ സൗ​ക​ര്യ​ങ്ങ​ളും വ​ര്‍​ധി​ക്കും.

ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​മാ​യ നേ​മം മേ​ഖ​ല​യി​ലേ​യും ക​ല്ലി​യൂ​ര്‍, പ​ള്ളി​ച്ച​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്വാ​സ കേ​ന്ദ്ര​മാ​ണു നേ​മം താ​ലൂ​ക്ക് ആ​ശു​പ​ത്രി. ദി​വ​സ​വും ഒ​പി വി​ഭാ​ഗ​ത്തി​ല്‍ ആ​യി​ര​ത്തോ​ളം പേ​രാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ​യും അ​നു​ബ ന്ധ ​ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു​ണ്ട്.

District News

പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ഹി​ത വി​ഭാ​ഗം നാളെ മു​ത​ല്‍

പു​ന​ലൂ​ര്‍: പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ 24 മ​ണി​ക്കൂ​ര്‍ സ്‌​പെ​ഷാ​ലി​റ്റി അ​ത്യാ​ഹി​ത വി​ഭാ​ഗം നാളെ മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ അ​റി​യി​ച്ചു.

അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ജ​ന​റ​ല്‍ ശ​സ്ത്ര​ക്രി​യ, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ഗൈ​ന​ക്കോ​ള​ജി, ശി​ശു​രോ​ഗ വി​ഭാ​ഗം, അ​ന​സ്‌​തേ​ഷ്യ എ​ന്നീ പ്ര​ധാ​ന വി​ഭാ​ഗ​ങ്ങ​ളി​ലെ സ്‌​പെ​ഷ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​സ്ഥി​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട്, ജ​ന​റ​ല്‍ മെ​ഡി​സി​നി​ല്‍ ഒ​ന്ന് അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട്, ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ട് എ​ന്നി​ങ്ങ​നെ ഡോ​ക്ട​ര്‍​മാ​രെ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഡോ​ക്ട​ര്‍​മാ​രെ കൂ​ടി അ​നു​വ​ദി​ച്ച് പ​ദ്ധ​തി പൂ​ര്‍​ണ തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

District News

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തി​യ സം​വി​ധാ​ന​ങ്ങ​ൾ തു​റ​ന്നു

തി​രു​വ​ല്ല: നി​ല​വാ​ര​മു​ള്ള ചി​കി​ത്സ  പൊ​തു​ജ​ന​ത്തി​ന്‍റെ അ​വ​കാ​ശ​മെ​ന്ന്   മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ല​ക്ഷ്യ ലേ​ബ​ർ റൂം, ​പോ​ളി ഡെ​ന്‍റ​ൽ ക്ലി​നി​ക്, ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്, ജീ​റി​യാ​ട്രി​ക് വാ​ർ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.  തി​രു​വ​ല്ല: നി​ല​വാ​ര​മു​ള്ള ചി​കി​ത്സ  പൊ​തു​ജ​ന​ത്തി​ന്‍റെ അ​വ​കാ​ശ​മെ​ന്ന്   മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ.

തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ ല​ക്ഷ്യ ലേ​ബ​ർ റൂം, ​പോ​ളി ഡെ​ന്‍റ​ൽ ക്ലി​നി​ക്, ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്, ജീ​റി​യാ​ട്രി​ക് വാ​ർ​ഡ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.  സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ചു വ​രി​ക​യാ​ണ്.  ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്  മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്ത് കി​ട​ത്തു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ച​ത്.

ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്‌​ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വു​ള്ള​ത് നി​ക​ത്തും. വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി 139 ഡോ​ക്‌​ട​ർ​മാ​രെ പു​തി​യ​താ​യി നി​യ​മി​ച്ചു. ഇ​വ​ർ ഉ​ട​ൻ ചു​മ​ത​ല ഏ​ൽ​ക്കും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​നം തി​ക​ച്ചും സു​താ​ര്യ​മാ​ണ്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മ​ന്ത്രി ഓ​ഫീ​സി​ൽ നേ​രി​ട്ടു  പ​രാ​തി സ​മ​ർ​പ്പി​ക്കാം. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ​ദ്ധ​തി​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ളി​ൽ 24 മ​ണി​ക്കൂ​റും സ്പെ​ഷാ​ലി​റ്റി ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.

ക​ഴി​ഞ്ഞ 24ന് ​തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എം​ആ​ർ​ഐ സ്കാ​നിം​ഗ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​ട​ൻ സ്ഥാ​പി​ക്കും. അ​ടു​ത്ത​മാ​സം മു​ത​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ  24 മ​ണി​ക്കൂ​റും സ്പെ​ഷാ​ലി​റ്റി ഡോ​ക്‌​ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  

ആ​രോ​ഗ്യ​പ​രി​പാ​ല​ന രം​ഗ​ത്ത്  നൂ​ത​ന ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ രീ​തി​യി​ലും എ​ല്ലാ വി​ധ ചി​കി​ത്സാ രീ​തി​ക​ൾ​ക്കും  കേ​ര​ള​ത്തി​ൽ അ​നു​യോ​ജ്യ​മാ​യ  സാ​ഹ​ച​ര്യം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കും. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളോ​ടു കി​ട​പി​ടി​ക്ക​ത്ത​ക്ക എ​ല്ലാ​വി​ധ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു വ​രി​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​രോ​ഗ്യ കേ​ര​ളം പ​ദ്ധ​തി​യി​ൽ  നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ല​ക്ഷ്യ നി​ല​വാ​ര​ത്തി​ലു​ള്ള ലേ​ബ​ർ റൂം, ​ഓ​പ്പ​റേ​ഷ​ൻ തി​യേ​റ്റ​ർ (1.3 കോ​ടി രൂ​പ), പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ തു​ക വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച വ​യോ​ജ​ന വാ​ർ​ഡ് (1.02 കോ​ടി രൂ​പ), പോ​ളി ഡെ​ന്‍റ​ൽ ക്ലി​നി​ക്  (60 ല​ക്ഷം രൂ​പ), കെ​എം​എ​സ് സി​എ​ൽ കെ​യ​ർ സി​സ്റ്റം പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ച ഓ​ക്സി​ജ​ൻ പ്ലാ​ൻ​റ് ( 1.25 കോ​ടി രൂ​പ) എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. വ​ർ​ഗീ​സ് മാ​മ​ൻ എം​എ​ൽ​എ അ​ധ്യ​ക​ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.  തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ എ​സ് ലേ​ഖ, മു​ൻ എം​എ​ൽ​എ മാ​ത്യു ടി. ​തോ​മ​സ്, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം സ്റ്റേ​റ്റ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ അ​നു എ​സ്. നാ​യ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​താ കു​മാ​രി, ആ​രോ​ഗ്യ കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​ജി​നു ജി. ​തോ​മ​സ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

District News

താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു

പി​റ​വം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ക​യാ​ണ്. പ്ര​ധാ​ന​മാ​യും നാ​ല് ഡോ​ക്ട​ർ​മാ​രു​ടെ കു​റ​വാ​ണു​ള്ള​ത്.

പി​റ​വം ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് മ​രു​ന്നു വാ​ങ്ങു​ന്ന​തി​ന് പ​ദ്ധ​തി​യി​ൽ പ​ണം മാ​റ്റി​വ​യ്ക്കാ​തെ എ​ച്ച്എം​സി പ​ണ​വും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്നു വാ​ങ്ങു​ന്ന​ത്. ഒ​രു ദി​വ​സം 500 മു​ത​ൽ 1050 വ​രെ രോ​ഗി​ക​ൾ വ​ന്നു പോ​കു​ന്ന ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ത​ട​സ​പ്പെ​ടു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് അ​വ​ശ്യ​പ്പെ​ട്ടു. ഉ​പ​രോ​ധ​ത്തി​ന് കെ.​പി. സ​ലിം. ജൂ​ലി സാ​ബു. സോ​ജ​ൻ ജോ​ർ​ജ്. വി. ​ആ​ർ. സോ​മ​ൻ. സാ​ജു ചേ​ന്നാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

District News

താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​ര​ണം വൈ​കു​ന്ന​തി​നെ​തി​രേ വി​ക​സ​ന​സ​മി​തി​യി​ൽ വി​മ​ർ​ശ​നം

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​ര​ണം വൈ​കു​ന്ന​തി​നെ​തി​രേ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി യോ​ഗ​ത്തി​ൽ രൂ​ക്ഷവി​മ​ർ​ശ​നം. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ അ​റി​യി​ക്കാ​തെ ക​ഴി​ഞ്ഞ ദി​വ​സം ചെ​യ​ർ​പേ​ഴ്സ​ണ​ട​ക്ക​മു​ള്ള​വ​ർ യോ​ഗം ചേ​ർ​ന്ന​തി​നെ​തി​രേ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

സി​പി​എ​മ്മും മു​സ്ലിം ലീ​ഗും പ്ര​തി​നി​ധി​ക​ളെ ന​ൽ​കാ​ത്ത​ത് മൂ​ല​മാ​ണ് വി​പു​ല​മാ​യ യോ​ഗം ചേ​രാ​ൻ ക​ഴി​യാ​ത്ത​തെ​ന്നു ഒ​റ്റ​പ്പാ​ലം മു​നി​സി​പ്പ​ൽ സൂ​പ്ര​ണ്ടി​ന്‍റെ വി​ശ​ദീ​ക​ര​ണ​മാ​ണ് രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്ന മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളെ വി​ളി​ക്കാ​തി​രു​ന്ന​ത് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ജി​ല്ലാ ഘ​ട​കം നാ​മ​നി​ർ​ദേ​ശം ചെ​യ്ത​യാ​ളെ സം​ബ​ന്ധി​ച്ച് രേ​ഖാ​മൂ​ലം ക​ത്ത് ന​ൽ​കാ​ത്ത​ത് മൂ​ല​മാ​ണെ​ന്ന് യോ​ഗ​ത്തി​ൽ സൂ​പ്ര​ണ്ട് വി​ശ​ദീ​ക​രി​ച്ചു. എ​ന്നാ​ൽ ക​ത്തു​ന​ൽ​കി​യ​വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നാ​ണ് മ​റു​ചോ​ദ്യം ഉ​യ​ർ​ന്ന​ത്.

പ്ര​തി​നി​ധി​ക​ളെ ചോ​ദി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി ക​ത്തു​ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളി​ൽ ചി​ല​ർ ആ​രോ​പി​ച്ചു. ക​ത്തു​ന​ൽ​കേ​ണ്ട​ത് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ അ​ല്ലെ​ന്നും സെ​ക്ര​ട്ട​റി ആ​ണെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

മ​ഴ​ക്കാ​ലം രൂ​ക്ഷ​മാ​യി​രി​ക്കെ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​മ്പോ​ഴും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്.

ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച നേ​രി​ടു​ന്ന​താ​യി വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വി​ളി​ച്ചുചേ​ർ​ക്കാ​ൻ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർ​മ്മാ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും കൈ​യേറ്റ​ക്കാ​ർ​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന ബാ​രി​ക്കേ​ഡുക​ൾ ച​ട്ടപ്ര​കാ​രം അ​ല്ല സ്ഥാ​പി​ക്കു​ന്ന​തെ​ന്നും യോ​ഗ​ത്തി​ൽ വി​മ​ർ​ശ​നം ഉ​യ​ർ​ന്നു ഒ​റ്റ​പ്പാ​ലം ന​ഗ​ര​ത്തി​ന്‍റെ പ​രി​സ​ര ഭാ​ഗ​ങ്ങ​ളി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

District News

സ​ർ​ക്കാ​ർ മാ​റി​യി​ട്ടും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ സ്ഥി​തി പ​ഴ​യ​തി​ലും ശോ​കം

രാ​ജ​പു​രം: മ​ല​യോ​ര ജ​ന​ത​യ്ക്ക് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ആ​ശ്വാ​സം ആ​വേ​ണ്ട പൂ​ടം​ക​ല്ലി​ലെ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ ക്ഷാ​മം പു​തി​യ സ​ർ​ക്കാ​ർ വ​ന്നി​ട്ടും പ​ഴ​യ​തി​ലും ക​ഷ്ട​മാ​യി തു​ട​രു​ന്നു. ഇ​തു​കൊ​ണ്ടു​ത​ന്നെ ഈ ​മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​കേ​ണ്ട ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യി താ​ളം തെ​റ്റി​യ നി​ല​യി​ലാ​ണ്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വേ​ണ്ട സ്ഥി​രം ഡോ​ക്ട​ർ​മാ​രി​ല്ലാ​ത്ത​തും സ്പെ​ഷ്യ​ലി​സ്റ്റ് ത​സ്തി​ക​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​തും മൂ​ലം ദി​വ​സ​വും പ​ക​ൽ സ​മ​യ​ത്ത് ത​ന്നെ രോ​ഗി​ക​ൾ​ക്ക് മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ൽ​ക്കേ​ണ്ട ദു​ര​വ​സ്ഥ​യാ​ണ് ഉ​ള്ള​ത്.

ആ​ദ്യ​സ​മ​യ​ത്ത് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ൽ രാ​ത്രി​കാ​ല സേ​വ​നം വൈ​കു​ന്നേ​രം 8 മ​ണി​വ​രെ മാ​ത്ര​മാ​യി ചു​രു​ക്കി​യി​ട്ട് മാ​സ​ങ്ങ​ളാ​യി. രാ​ത്രി​യി​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടി വ​രു​ന്ന രോ​ഗി​ക​ളെ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യു​ടെ അ​ക​ത്ത് പോ​ലും പ്ര​വേ​ശി​പ്പി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. അ​തി​നാ​ൽ ത​ന്നെ ഇ​വി​ടെ​യെ​ത്തു​ന്ന രോ​ഗി​ക​ൾ കി​ലോ​മീ​റ്റ​റു​ക​ൾ അ​പ്പു​റ​മു​ള്ള ജി​ല്ല ആ​ശു​പ​ത്രി​യെ​യോ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ​യോ ആ​ശ്ര​യി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

ക​ട​ലാ​സ് പ്ര​കാ​രം ആ​കെ 20 ത​സ്തി​ക​ക​ൾ നി​ല​വി​ലു​ണ്ട്:

എ​ന്നാ​ൽ നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ എ​ണ്ണം വെ​റും ആ​റു​പേ​ർ (സി​വി​ൽ സ​ർ​ജ​ൻ-1, അ​സി. സ​ർ​ജ​ൻ-4 , ഫി​സി​ഷ്യ​ൻ-1) ഇ​തി​ൽ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന സ്പെ​ഷ്യ​ലി​സ്റ്റ് ത​സ്തി​ക​ക​ൾ സി​വി​ൽ സ​ർ​ജ​ൻ-3, പീ​ഡി​യാ​ട്രീ​ഷ്യ​ൻ-2 , ഗൈ​ന​ക്കോ​ള​ജി​സ്റ്റ്-3, അ​ന​സ്തീ​സി​യോ​ള​ജി​സ്റ്റ്-3 എ​ന്നി​ങ്ങ​നെ​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കി​ട​ത്തി​ച്ചി​കി​ത്സ നി​ർ​ദ്ദേ​ശി​ക്കു​ന്ന രോ​ഗി​ക​ളെ​പ്പോ​ലും പ​രി​ച​രി​ക്കാ​ൻ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​ത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണ്.
ഈ ​സ്ഥി​തി​യി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ലെ പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​ത് മൂ​ലം വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​വു​ന്ന​ത്.

അ​തി​നാ​ൽ ത​ന്നെ പൂ​ർ​ണ​സ​ജ്ജ​മാ​യ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി ക​ക്ഷി​രാ​ഷ്ട്രീ​യം മ​റ​ന്ന് ജ​ന​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് തെ​രു​വി​ൽ ഇ​റ​ങ്ങേ​ണ്ട സ്ഥി​തി​യാ​ണ് ഉ​ള്ള​തെ​ന്ന് ജ​ന​ങ്ങ​ൾ പ​റ​യു​ന്നു. ജ​ന​ങ്ങ​ളോ​ട് പ്ര​തി​ബ​ദ്ധ​ത ഉ​ണ്ടെ​ങ്കി​ൽ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളും മ​റ്റു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ആ​ശു​പ​ത്രി​ക്ക് വേ​ണ്ടി പ്ര​സ്താ​വ​ന​ക​ൾ മാ​ത്രം ഇ​റ​ക്കാ​തെ ഇ​തി​നാ​യി അ​ഹോ​രാ​ത്രം പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു എ​ന്നും ഇ​വ​ർ പ​റ​യു​ന്നു. അ​തു​കൂ​ടാ​തെ മ​ല​യോ​ര​ത്തെ പാ​ണ​ത്തൂ​ർ, എ​ണ്ണ​പ്പാ​റ, വെ​ള്ള​രി​ക്കു​ണ്ട് കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് സ്ഥി​തി.

District News

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​: പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്

വൈ​ക്കം:​ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടസ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. 86​ കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി ആ​ശു​പ​ത്രി നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 52കോ​ടി രൂ​പ കെ​ട്ടി​ടനി​ർ​മാ​ണ​ത്തി​നും ബാ​ക്കി ​തു​ക ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും മ​റ്റു​മാ​ണ് വി​നി​യോ​ഗി​ക്കു​ന്ന​ത്.

70​ മീ​റ്റ​ർ നീ​ള​ത്തി​ലും 35 മീ​റ്റ​ർ വീ​തി​യി​ലു​മാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. വൈ​ക്കം​ കോ​ട​തി സ​മു​ച്ച​യം തീ​ർ​ത്ത​ കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ഇ.​ജെ. ക​ൺ​സ്ട്ര​ക്‌ഷൻസാണ് അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കെ​ട്ടി​ടസ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന​ത്. കെ​ട്ടി​ടസ​മു​ച്ച​യ​ത്തി​ന്‍റെ 90 ശ​ത​മാ​നം പ​ണി​ക​ളും ​പൂ​ർ​ത്തി​യാ​യി. ഇ​നി സി​വി​ൽ, ഇ​ല​ക്‌ട്രിക്കൽ ജോ​ലി​ക​ളാ​ണ് ശേ​ഷി​ക്കു​ന്നത്.

​വേ​മ്പ​നാ​ട്ടു​കാ​യ​ലോ​ര​ത്ത് ആ​റേ​ക്ക​റി​ല​ധി​കം വി​സ്തൃ​തി​യു​ള്ള സ്ഥ​ല​ത്താ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സ്ഥി​തി ചെ​യ്യു​ന്ന​ത്.​ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​മു​ള്ള അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി താ​ലു​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പ​ല​യി​ട​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ന്ന ജീ​ർ​ണി​ച്ച കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചുനീ​ക്കി​യാ​ണ് പു​തി​യ കെ​ട്ടി​ടസ​മു​ച്ച​യ​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്.

ദ്രു​ത​ഗ​തി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന ആ​ശു​പ​ത്രി കെ​ട്ടി​ടസ​മു​ച്ച​യം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഹൃ​ദ്‌​രോ​ഗ​ത്തി​ന​ട​ക്കം മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​കു​ന്നി​ട​മാ​യി വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പു​തു​ക്കി​യ ക​രാ​ർ​ പ്ര​കാ​രം സെ​പ്റ്റം​ബ​ർ 30ന​കം പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ൻ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ഉ​ട​ൻ എ​ത്തു​മെ​ന്നും കെ. ​ബി​നി​മോ​ൻ എംഎ​ൽഎ ​പ​റ​ഞ്ഞു.

വാ​ട്ട​ർ ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി

പു​തി​യ കെ​ട്ടി​ടസ​മു​ച്ച​യ​ത്തി​ന്‍റെ മുൻവശ​ത്ത് 40 മീ​റ്റ​ർ നീ​ള​ത്തി​ലും15​ മീ​റ്റ​ർ വീ​തി​യി​ലു​മാ​യി ജ​ല​സം​ഭ​ര​ണി​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി. ആ​ശു​പ​ത്രി​യി​ലെ വി​വി​ധാ​വ​ശ്യ​ങ്ങ​ൾ​ക്കും അ​ഗ്നി​ശ​മ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ മൂ​ന്ന് ചേം​ബ​റു​ക​ളി​ലാ​യി വെ​ള്ളം സം​ഭ​രി​ക്കു​ന്ന​തി​നാ​ണ് ടാ​ങ്ക് നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്ന് ചേം​ബ​റി​ലു​മാ​യി അ​ഞ്ച​ര​ ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​നാ​കും. ടാ​ങ്ക് നി​ർ​മാ​ണ​ത്തി​നുശേ​ഷം ഇ​വി​ടം വാ​ഹ​ന പാ​ർ​ക്കിം​ഗി​നാ​യും വി​നി​യോ​ഗി​ക്കും.

District News

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി: പുതിയ മന്ദിരത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍

ക​രു​നാ​ഗ​പ്പ​ള്ളി: കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 66.23 കോ​ടി ചെ​ല​വ​ഴി​ച്ച് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന ഒ​മ്പ​ത് നി​ല മ​ന്ദി​ര​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്ന് സി.​ആ​ര്‍. മ​ഹേ​ഷ് എം​എ​ല്‍​എ അ​റി​യി​ച്ചു.

ക​രു​നാ​ഗ​പ്പ​ള്ളി​യു​ടെ മു​ന്‍ എം​എ​ല്‍​എ ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍റെ കാ​ല​ത്താ​ണ് കെ​ട്ടി​ട​ത്തി​ന് തു​ക അ​നു​വ​ദി​ച്ച​ത്. കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്ട്രി​സി​റ്റി ബോ​ര്‍​ഡി​ന​ന്‍റെ സി​വി​ല്‍ വി​ഭാ​ഗം ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് ഇ​തി​ന​ന്‍റെ നി​ര്‍​മ്മാ​ണം ഏ​റ്റെ​ടു​ത്ത​ത്.
19,706 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ണ​മു​ള്ള മ​ന്ദി​ര​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കി നി​ല​വി​ല്‍ ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ര​ണ്ടാം ഘ​ട്ട​ത്തി​ലെ ഒ​മ്പ​തു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി​ക​ളാ​ണ് ഇ​പ്പോ​ള്‍ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി നി​ല്‍​ക്കു​ന്ന​ത്. വ​രും മാ​സ​ങ്ങ​ളി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കി സെ​പ്തം​ബ​ര്‍ അ​വ​സാ​ന വാ​ര​ത്തി​ലോ ഒ​ക്ടോ​ബ​റി​ലോ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

357 കി​ട​ക്ക​ക​ള്‍

ആ​കെ 357 രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന​ത്. 40 പേ ​വാ​ര്‍​ഡു​ക​ളി​ല്‍ 20 എ​ണ്ണം എ​സി​യും 20 എ​ണ്ണം നോ​ണ്‍ എ​സി​യും ആ​യി​രി​ക്കും. ലി​ഫ്റ്റ് സം​വി​ധാ​ന​ങ്ങ​ളു​ടെ ജോ​ലി​ക​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. കെ​ട്ടി​ട നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി വ​ള​പ്പി​ല്‍ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന മ​ണ്ണ് ന​ഗ​ര​സ​ഭ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ​സ്തു​വി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി

ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി. ​സോ​മ​രാ​ജ​ന്‍, വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബീ​ന ജോ​ണ്‍​സ​ണ്‍, ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ന​മ്പ​ത്ത് ഗ​ഫൂ​ര്‍, മ​റ്റ് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ശ അ​നി​ല്‍, പി. ​രാ​ജു, ബി. ​മോ​ഹ​ന്‍​ദാ​സ്, എം. ​ശോ​ഭ​ന, വി​വി​ധ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ക​രാ​ര്‍ ക​മ്പ​നി​യു​ടെ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​മാ​ര്‍, ആ​ശു​പ​ത്രി ആ​ര്‍​എം​ഒ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. പ്രൊ​ജ​ക്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ വി​പു​ല​മാ​യ അ​വ​ലോ​ക​ന യോ​ഗം ചേ​രു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

ഒ​റ്റ​നോ​ട്ട​ത്തി​ല്‍

ആ​കെ ചെ​ല​വ്: 66.23 കോ​ടി (കി​ഫ്ബി പ​ദ്ധ​തി)
ആ​കെ വി​സ്തീ​ര്‍​ണം: 19,706 ച​തു​ര​ശ്ര അ​ടി
നി​ര്‍​മാ​ണം: കെ​എ​സ്ഇ​ബി സി​വി​ല്‍ വി​ഭാ​ഗം
കി​ട​ക്ക​ക​ളു​ടെ എ​ണ്ണം: 357 (കി​ട​ത്തി​ച്ചി​കി​ത്സാ സൗ​ക​ര്യം)
പേ ​വാ​ര്‍​ഡു​ക​ള്‍: 40 റൂ​മു​ക​ള്‍ (20 എ​സി/20 നോ​ണ്‍ എ​സി)

നി​ല​ക​ള്‍ തി​രി​ച്ചു​ള​ള പ്ര​വ​ര്‍​ത്ത​ന ക്ര​മീ​ക​ര​ണം

ഗ്രൗ​ണ്ട് ഫ്‌​ളോ​ര്‍: കാ​ന്‍റീ​ന്‍, പി​ആ​ര്‍​ഒ ഓ​ഫീ​സ്, ഒ​പി വി​ഭാ​ഗം.
ഒ​ന്നാം നി​ല: എം​സി​എം​ഐ​സി യൂ​ണി​റ്റ്, ഡെ​ലി​വ​റി വാ​ര്‍​ഡ്, പാ​ലി​യേ​റ്റീ​വ് വാ​ര്‍​ഡ്, ബ്ല​ഡ് ബാ​ങ്ക്.
ര​ണ്ടാം നി​ല: അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ബ്ലോ​ക്ക്, ല​ബോ​റ​ട്ട​റി.
മൂ​ന്നാം നി​ല: ഗൈ​ന​ക്കോ​ള​ജി ആ​ന്‍​ഡ് ഒ​ബി​ജി വാ​ര്‍​ഡ്.
നാ​ലാം നി​ല: പീ​ഡി​യാ​ട്രി​ക് വാ​ര്‍​ഡ്, ഇ​എ​ന്‍​ടി വാ​ര്‍​ഡ്, ഓ​ര്‍​ത്തോ വാ​ര്‍​ഡ്.
അ​ഞ്ച്, ആ​റ് നി​ല​ക​ള്‍: പേ ​വാ​ര്‍​ഡ്, മെ​ഡി​ക്ക​ല്‍ വാ​ര്‍​ഡ്.
ഏ​ഴാം നി​ല: ഒ​ഫ്ത്താ​ല്‍​മോ​ള​ജി (ക​ണ്ണ്) വി​ഭാ​ഗം.
എ​ട്ടാം നി​ല: പേ ​വാ​ര്‍​ഡ്, ജെ​റി​യാ​ട്രി​ക് (മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കു​ള്ള) വാ​ര്‍​ഡ്.
ഒ​മ്പ​താം നി​ല: ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​ര്‍ കോം​പ്ല​ക്‌​സ്, ഐ​സി​യു, പാ​ലി​യേ​റ്റീ​വ് വാ​ര്‍​ഡ്, സൈ​ക്യാ​ട്രി, റേ​ഡി​യോ​ള​ജി വി​ഭാ​ഗ​ങ്ങ​ള്‍.

District News

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന പ​രാ​തി; വി​ക​സ​ന​സ​മി​തി യോ​ഗം ഇ​ന്ന്

തൃ​ക്ക​രി​പ്പൂ​ർ: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ​ത്തു​വ​യ​സു​കാ​രി​ക്ക് ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി​യു​ടെ യോ​ഗം വി​ളി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.55 ഓ​ടെ ക​ടു​ത്ത പ​നി​യും ശ്വാ​സ​ത​ട​സ​വു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പ​ത്തു വ​യ​സു​കാ​രി​യു​ടെ ര​ക്ഷി​താ​ക്ക​ളാ​ണ് പ​രാ​തി ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​ത്.

കു​ട്ടി​യു​മാ​യി എ​ത്തി​യ​വ​ർ​ക്ക് കൗ​ണ്ട​റി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ ടോ​ക്ക​ൺ ന​ൽ​കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും അ​തേ​സ​മ​യ​ത്ത് എ​ത്തി​യ മ​റ്റൊ​രു രോ​ഗി​ക്ക് ടോ​ക്ക​ൺ ന​ൽ​കി ഡോ​ക്ട​റു​ടെ അ​ടു​ത്തേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് ആ​ക്ഷേ​പം. സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ വി​വി​ധ സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എം. മീ​നാ​കു​മാ​രി​യും ആ​ശു​പ​ത്രി​യി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ര​ജീ​ഷ് ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗം ഫാ​യി​സ് ബീ​രി​ച്ചേ​രി, ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി അം​ഗം എ.​ജി.​സി. ഷം​ഷാ​ദ് എ​ന്നി​വ​രും ആ​ശു​പ​ത്രി​യി​ലെ​ത്തി.

Kerala

മ​ദ്യ​ല​ഹ​രി​യി​ല്‍ ചി​റ​യ​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ യു​വാ​വി​ന്‍റെ പ​രാ​ക്ര​മം; പോ​ലീ​സ് കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​വ് ചി​റ​യ​ന്‍​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പെ​രു​ങ്ങു​ഴി​സ്വ​ദേ​ശി സ​ജീ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​ന് ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് യു​വാ​വി​നെ ചി​റ​യി​ൻ​കീ​ഴ് വ​ലി​യ​ക​ട ജം​ഗ്ഷ​നി​ൽ വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്ത് ഇ​യാ​ൾ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് ഇ​യാ​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ലും മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നും ഇ​യാ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

District News

പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിലേക്ക് എ​ൻ​ഡി​എ മാ​ർ​ച്ച് ന​ട​ത്തി

പേ​രാ​വൂ​ർ: പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക, ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്ക് എ​ൻ​ഡി​എ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ബിജെപി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി സോ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. അ​ജി, കൂ​ട്ട ജ​യ​പ്ര​കാ​ശ്, ശ്രീ​കു​മാ​ർ കൂ​ട​ത്തി​ൽ, മ​നോ​ഹ​ര​ൻ വ​യോ​റ, സ​ന്തോ​ഷ് സ്റ്റീ​ഫ​ൻ, ടി ​എ​സ് ഷി​നോ​ജ്, സി. ​ആ​ദ​ർ​ശ്, അ​രു​ൺ ഭ​ര​ത്,പ്ര​ജി​ത്ത് ചാ​ലാ​റ​ത്ത്,മി​നി ,ഹ​രി​ദാ​സ്,ബാ​ബു ,ജ​യ്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ശ്വാ​സം​മു​ട്ട​ലി​ന് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള കു​ത്തി​വ​യ്പ്പ്; ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ പി​ഴ​വെ​ന്ന് പ​രാ​തി

ശാ​സ്താം​കോ​ട്ട: കൊ​ല്ല​ത്ത് ശ്വാ​സം​മു​ട്ട​ലി​ന് ചി​കി​ത്സ​തേ​ടി​യെ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് മ​രു​ന്ന് മാ​റി കു​ത്തി​വ​ച്ച​താ​യി പ​രാ​തി. ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള വാ​ക്സി​നാ​ണ് പെ​ൺ​കു​ട്ടി​ക്ക് കു​ത്തി​വ​ച്ച​ത്.

ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് അ​മ്മ​യ്ക്കൊ​പ്പം ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു 18കാ​രി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സ് മ​രു​ന്നു​മാ​റി കു​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ‌ പ​രി​ക്കേ​റ്റ് ഒ​രാ​ൾ ഇ​വി​ടെ ചി​കി​ത്സ​യ്ക്കെ​ത്തി​യി​രു​ന്നു. ഇ​യാ​ൾ​ക്ക് എ​ടു​ക്കാ​നാ​യി വ​ച്ചി​രു​ന്ന വാ​ക്‌​സി​നാ​ണ് പെ​ൺ​കു​ട്ടി​ക്ക് മാ​റി കു​ത്തി​വ​ച്ച​ത്. പി​ഴ​വ് മ​ന​സി​ലാ​യ​തോ​ടെ ന​ഴ്‌​സ് ക്ഷ​മാ​പ​ണം ന​ട​ത്തി.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഇ​തേ തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്‌​ട​ർ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പെ​ൺ​കു​ട്ടി​ക്ക് മാ​റി ന​ൽ​കി​യ​ത് വാ​ക്സി​ന്‍റെ ടെ​സ്റ്റ് ഡോ​സാ​ണെ​ന്നും ഇ​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​ല്ലെ​ന്നും ഡോ​ക്ട‌​ർ​മാ​ർ പ​റ​യു​ന്നു.

Kerala

തുറവൂർ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനത്തിനിടെ സംഘർഷം; ജനപ്രതിനിധികൾക്ക് പരിക്കേറ്റു

തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായ പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ ജനപ്രതിനിധികൾക്ക് പരിക്കേറ്റു.

പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. രാജേന്ദ്രൻ, സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാന്മാരായ ഗൗരീശൻ, സിമിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് തങ്കച്ചൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. മുഴുവൻപണിയും പൂർത്തീകരിക്കാതെ തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനെതിരേ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി പ്രതിഷേധം നടത്തിരുന്നു.

ഇതിനിടെ സമ്മേളനത്തിന്‍റെ സ്വാഗതപ്രാസംഗികനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. രാജേന്ദ്രൻ പൂർണമായി പൂർത്തീകരിക്കാതെ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനെതിരെ പ്രസംഗിച്ചു.

അതിനുശേഷം സ്റ്റേജിൽ നിന്ന് ഇറങ്ങുമ്പോഴാണ് ജനപ്രതിനിധികളെ ഒരു കൂട്ടം സിപിഎം പ്രവർത്തകർ ആക്രമിച്ചത്. മാരകായുധങ്ങളുമായുള്ള ആക്രമത്തിൽ ഇവർക്ക് പരിക്കേൽക്കുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയെ തുടർന്ന് കുത്തിയതോട് പോലീസ് കേസെടുത്തു.

Kerala

പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തി; ദു​രൂ​ഹ​ത ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ലെ ച​ന്ദ​ന മ​രം മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ. ച​ന്ദ​ന മ​രം ഞാ​യ​റാ​ഴ്ച രാ​ത്രി മോ​ഷ​ണം പോ​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ‌ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ മെ​യി​ൻ ഗേ​റ്റി​ന് സ​മീ​പ​ത്താ​യി നി​ന്നി​രു​ന്ന 25 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള മ​ര​മാ​ണ് മോ​ഷ​ണം പോ​യ​ത്.

എ​ട്ടോ​ളം സു​ര​ക്ഷ ജീ​വ​ന​ക്കാ​ർ രാ​ത്രി​യും പ​ക​ലു​മാ​യി കാ​വ​ൽ നി​ൽ​ക്കു​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് ച​ന്ദ​ന​മ​രം മു​റി​ച്ചു​ക​ട​ത്തി​യ​ത്. സ്ഥ​ല​ത്ത് സി​സി​ടി​വി​യു​ണ്ടെ​ങ്കി​ലും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

ച​ന്ദ​ന​മ​രം മോ​ഷ​ണം പോ​യ​തി​ന് ശേ​ഷം പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടും അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യി​ല്ലെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നും പാ​റ​ശാ​ല പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി: ചേർത്തല താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ചേർത്തല: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് വിവാദമായിരിക്കെ ചേർത്തല താലൂക്ക് ആശുപത്രിക്കെതിരേയും ചികിത്സാപിഴവ് പരാതി.

അപകടത്തിൽ പരിക്കേറ്റയാളുടെ കൈയിലെ ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് ആരോപണം. തുറവൂർ വളമംഗലം സ്വദേശി രാധാകൃഷ്ണൻ പിള്ളയാണ് പരാതിയുമായി രംഗത്ത് വന്നത്.

ഓട്ടോഡ്രൈവറാണ് 60കാരനായ രാധാകൃഷ്ണൻ പിള്ള. ഡിസംബർ 18ന് ഓട്ടോയ്ക്ക് കുറുകെ നായ ചാടിയാണ് അപകടമുണ്ടായത്. ഓട്ടോമറിഞ്ഞ് ചില്ലുൾപ്പെടെ തകരുകയും രാധാകൃഷ്ണന് തലയ്ക്കും കൈയ്ക്കും പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

എന്നാൽ, മുറിവ് ഉണങ്ങാതെ വന്നതിനെ തുടർന്ന് രാധാകൃഷ്ണപിള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുറിവ് വൃത്തിയാക്കാതെ തുന്നിക്കെട്ടിയെന്ന് രാധാകൃഷ്ണൻ ആരോപിക്കുന്നു.

ഇതിന് ശേഷം കൈയിൽ നിരന്തരം വേദന അനുഭവിക്കുകയും ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. ഇവിടെ നടത്തിയ പരിശോധനയിലാണ് ചില്ലിന്‍റെ കഷണം തറച്ചിരുന്നത് വ്യക്തമായത്. മുറിവ് തുന്നിക്കെട്ടി 63 ദിവസത്തിന് ശേഷം ശസ്ത്രക്രിയയിലൂടെയാണ് അഞ്ചു ചില്ലു കഷണങ്ങൾ പുറത്തെടുത്തത്.

സംഭവത്തിൽ ഡോക്ടർക്കെതിരെ മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയിരിക്കുകയാണ് രാധാകൃഷ്ണപിള്ള. മുഖ്യമന്ത്രിക്കും പരാതി നല്കും. ഇനി ആർക്കും ഈ ദുരനുഭവം ഉണ്ടാകരുതെന്നും രാധാകൃഷ്ണപിള്ള പ്രതികരിച്ചു.

District News

ശ്രീ​ഹ​ർ​ഷി​നെ കാ​ണാ​ൻ താ​ലൂ​ക്ക് ആശുപത്രി സൂ​പ്ര​ണ്ടെത്തി

ഒ​റ്റ​പ്പാ​ലം: വീ​ട്ടാ​മ്പാ​റ​യി​ൽ പ​ന്നി​പ്പ​ട​ക്കം പൊ​ട്ടി​ത്തെ​റി​ച്ച് കാ​ലി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ശ്രീ​ഹ​ർ​ഷി​നെ കാ​ണാ​ൻ താ​ലൂ​ക്കാ​ശു​പ​ത്രി സൂ​പ്ര​ണ്ടെ​ത്തി. ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എം.​എ​സ്. പ​ത്മ​നാ​ഭ​ൻ ആ​ണ് ശ്രീ​ഹ​ർ​ഷി​നെ കാ​ണാ​ൻ എ​ത്തി​യ​ത്. ശ്രീ​ഹ​ർ​ഷി​നെ ആ​ശ്വ​സി​പ്പി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ഖ​ത്ത് ഒ​രു രോ​ഗി​യോ​ടു​ള്ള സ​ഹാ​നു​ഭൂ​തി​യാ​യി​രു​ന്നി​ല്ല, സ്വ​ന്തംകു​ടും​ബാം​ഗ​ത്തോ​ട് തോ​ന്നു​ന്ന വി​കാ​ര​മാ​യി​രു​ന്നു.

അ​പ​ക​ടംപ​റ്റി​യ ശ്രീ​ഹ​ർ​ഷി​നെ ആ​ദ്യം എ​ത്തി​ച്ച​ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പ്രാ​ഥ​മി​കചി​കി​ത്സ ന​ൽ​കി​യ​തും ഡോ​ക്ട​റാ​ണ്. കാ​ലി​ൽ സാ​ര​മാ​യി പ​രി​ക്ക് പ​റ്റി​യ ശ്രീ​ഹ​ർ​ഷി​നെ മെ​ഡി​ക്ക​ൽ കോ​ള​ജിലേ​ക്ക് അ​യ​ക്കു​മ്പോ​ൾ ശ്രീ​ഹ​ർ​ഷി​ന്‍റെ വേ​ദ​നി​ക്കു​ന്ന മു​ഖ​വും ചി​ന്നിചി​ത​റി​യ കു​തി​കാ​ലും സൂ​പ്ര​ണ്ടി​ന്‍റെ മ​ന​സി​ൽ ഉ​ണ്ടാ​യി​രു​ന്നു. ചി​കി​ത്സക​ഴി​ഞ്ഞ് വീ​ട്ടി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ശ്രീ​ഹ​ർ​ഷി​നെ കാ​ണ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സൂ​പ്ര​ണ്ട് വാ​ർ​ഡ് കൗ​ൺ​സി​ല​റെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. മു​റി​വു​ക​ൾ മാ​റി ക​ളി​ക്കാ​നാ​വു​മെ​ന്ന് ഡോ​ക്ട​ർ ശ്രീ​ഹ​ർ​ഷി​നോ​ട് പ​റ​ഞ്ഞു. ക​ളി​ക്കാ​ൻ ത​ന്‍റെ വ​ക​യാ​യി എ​ന്താ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ആ​രാ​ഞ്ഞു.

ഇ​തി​ന് മൗ​ന​മാ​മാ​യി​രു​ന്നു ശ്രീഹ​ർ​ഷി​ന്‍റെ ഉ​ത്ത​രം. ര​ണ്ട് മാ​സ​ക്കാ​ലം കൂ​ടി ശ്രീ​ഹ​ർ​ഷി​ന് വി​ശ്ര​മി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ പ​റ​ഞ്ഞു. ശ്രീ​ഹ​ർ​ഷി​ന് സ്നേ​ഹ​സ​മ്മാ​നം ന​ൽ​കി​യാ​ണ് സൂ​പ്ര​ണ്ട് എം.​എ​സ്. പത്മനാ​ഭ​ൻ യാ​ത്ര പ​റ​ഞ്ഞി​റ​ങ്ങി​യ​ത്.കൗ​ൺ​സി​ല​ർ​മാ​രാ​യ ടി.​പി. പ്ര​ദീ​പ് കു​മാ​ർ, ഷി​ബു, മു​ൻ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ടി. ​ല​ത എ​ന്നി​വ​രും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

District News

ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ മൂ​ന്നാം ഷി​ഫ്റ്റ് തു​ട​ങ്ങും

ഇ​രി​ട്ടി: ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ മൂ​ന്നാം ഷി​ഫ്റ്റ് തു​ട​ങ്ങാ​നും ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള കു​ടി​ശി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നും ഇ​തി​നാ​യി ജ​ന​കീ​യ ഫ​ണ്ട് സ​മാ​ഹ​ര​ണ കാ​ന്പ​യി​ൻ ന​ട​ത്താ​നും ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ക​നി​വ് കി​ഡ്‌​നി പേ​ഷ്യ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ജ​ന​റ​ൽ ബോ​ഡി യോ​ഗം തീ​രു​മാ​നി​ച്ചു. 2019 മേ​യ് 20ന് ​താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ച ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ഫ​ണ്ട് സ​മാ​ഹ​രി​ച്ചാ​ണു പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​ത്.

ഒ​രു ഷി​ഫി​റ്റി​ൽ തു​ട​ങ്ങി 2023 സെ​പ്റ്റം​ബ​റി​ൽ ര​ണ്ടാം ഷി​ഫ്റ്റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തോ​ടെ 36 രോ​ഗി​ക​ൾ​ക്ക് ഇ​പ്പോ​ൾ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്നു​ണ്ട്. ഇ​തു​വ​രെ 24139 ഡ​യാ​ലി​സി​സ് ന​ട​ത്തി. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യും ആ​റ​ളം, അ​യ്യ​ൻ​കു​ന്ന്, പാ​യം, ഉ​ളി​ക്ക​ൽ, പ​ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​മാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. 330 പേ​രാ​ണ് ഡ​യാ​ലി​സി​സി​ന് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്ന​ത്. ര​ണ്ട് ഷി​ഫ്റ്റു​ക​ളാ​ക്കി​യ​പ്പോ​ഴും 293 പേ​രെ​യാ​ണ് പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്.

മൂ​ന്നാം ഷി​ഫ്റ്റ് തു​ട​ങ്ങു​ന്ന​തോ​ടു​കൂ​ടി അ​വ​ശേ​ഷി​ച്ച​വ​രെ കൂ​ടി പ​രി​ഗ​ണി​ക്കാ​നാ​കു​മെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി. ​വി​നോ​ദ്‌​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ർ​പ​ഴ്‌​സ​ൻ കെ. ​സോ​യ, മു​ൻ അ​ധ്യ​ക്ഷ കെ. ​ശ്രീ​ല​ത, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ആ​ർ.​കെ. ഷൈ​ജു, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​വി. ജി​ഷ, ബി. ​അ​മൃ​ത, പി. ​സീ​ന​ത്ത്, ജു​മൈ​ല ഫി​റോ​സ്, വി. ​രാ​ധ, പി. ​ധ​നി​ഷ, പി. ​വി​നീ​ത, സി. ​ര​ജീ​ഷ്, എം. ​പ്ര​ജീ​ഷ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എം. രാ​ജേ​ഷ്, കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ, പി.​പി. അ​ശോ​ക​ൻ, തോ​മ​സ് വ​ർ​ഗീ​സ്, എ​ൻ.​വി. ര​വീ​ന്ദ്ര​ൻ, സി.​വി.​എം. വി​ജ​യ​ൻ, കെ. ​ന​ന്ദ​ന​ൻ, സി. ​മു​ഹ​മ്മ​ദ​ലി, വി. ​രാ​ജീ​വ​ൻ, പി.​വി. പ്രേ​മ​വ​ല്ലി, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ സി.​പി. സ​ലീം, ക​നി​വ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​യൂ​ബ് പൊ​യി​ല​ൻ, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ഇ​ൻ ചാ​ർ​ജ് ന​ഴ്‌​സ് പി.​പി. ജ​യ​ശ്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി പി​ആ​ർ​ഒ ​കെ. രേ​ഷ്‌​മ, അ​ക്കൗ​ണ്ട​ന്റ്റ് കെ ​അ​ഞ്ചു, ബി.​എ​ൽ. ശി​ൽ​പ സ​ദാ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ൾ: വി. ​വി​നോ​ദ്കു​മാ​ർ -പ്ര​സി​ഡ​ന്‍റ്, അ​യൂ​ബ് പൊ​യി​ല​ൻ - സെ​ക്ര​ട്ട​റി, പി.​പി. അ​ശോ​ക​ൻ -ട്ര​ഷ​റ​ർ.

Kerala

രോഗിക്കൊപ്പമെത്തിയവർ ഏറ്റുമുട്ടി; വൈക്കം താലൂക്ക് ആശുപത്രിയിൽ സംഘർഷം

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് ഭീതി പരത്തി. വയോധികനുമായി ആശുപത്രിയിൽ എത്തിവരും എതിർവിഭാഗത്തിലുള്ളവരുമാണ് മുൻ വൈരാഗ്യത്തെ തുടർന്ന് മിനിട്ടുകളോളം ഏറ്റുമുട്ടിയത്. ബുധനാഴ്ച രാത്രി 11.45 ഓടെയായിരുന്നു സംഭവം.

അസഭ്യവർഷവും ആക്രമണവും നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ഡോക്ടർമാരും ജീവനക്കാരും ഭയചകിതരായി. ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും ആക്രമി സംഘം കടന്നു കളഞ്ഞിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ആശുപത്രി ആർഎംഒ വൈക്കം പോലീസിൽ പരാതി നൽകി.

പോലീസ് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. വൈക്കം താലൂക്ക് ആശുപത്രിയിൽ രാത്രികാലങ്ങളിൽ മദ്യപസംഘങ്ങളും അക്രമി സംഘങ്ങളും ആക്രമണം നടത്തിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

രാത്രികാലങ്ങളിൽ ആശുപത്രിയിൽ രാത്രി കാലങ്ങളിൽപോലീസ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ഒരുമാസമായി പോലീസ് ഡ്യൂട്ടിക്ക് എത്തുന്നില്ല. ശബരിമല ഡ്യൂട്ടിക്കായി കൂടുതൽ പോലീസുകാർ പോയതോടെ ഡ്യൂട്ടിക്ക് പോലീസുകാരുടെ കുറവുണ്ടായെന്ന് അധികൃതർ പറയുന്നു.

അക്രമസംഭവങ്ങൾ പതിവാകുന്ന താലൂക്ക് ആശുപത്രിയിൽ മതിയായ സുരക്ഷ ഉറപ്പാക്കാത്തതിൽ ഡോക്ടർമാരും അതൃപ്തിയിലാണ്. ആശുപത്രി അധികൃതരുടേയും ചികിത്സ തേടിയെത്തുന്നവരുടേയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Kerala

ഡ​യാ​ലി​സി​സിനു ശേഷം മരണം; ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ കേസ്

ആ​ല​പ്പു​ഴ: ഡ​യാ​ലി​സി​സ് ചെ​യ്ത രോ​ഗി​ക​ൾ മ​രി​ച്ച ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്ത് പോ​ലീ​സ്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രെ ചി​കി​ത്സ പി​ഴ​വി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​എ​ൻ​എ​സ് 125, 106(1) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.

ആ​ശു​പ​ത്രി​യി​ലെ സൂ​പ്ര​ണ്ട്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ്ര​തി​ക​ളാ​കും. മ​രി​ച്ച രാ​മ​ച​ന്ദ്ര​ന്‍റെ ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡ​യാ​ലി​സി​സ് ചെ​യ്ത ര​ണ്ട് പേ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്. ഡ​യാ​ലി​സി​നി​ടെ ഉ​ണ്ടാ​യ അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 29ന് ​ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ചെ​യ്തു മ​ട​ങ്ങി​യ 26 പേ​രി​ൽ ആ​റു പേ​ർ​ക്കാ​ണ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​ത്. മൂ​ന്നു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​ക്കി.

ഹ​രി​പ്പാ​ട് സ്വ​ദേ​ശി 60 കാ​ര​നാ​യ രാ​മ​ച​ന്ദ്ര​ൻ, കാ​യം​കു​ളം സ്വ​ദേ​ശി മ​ജീ​ദ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ലെ അ​ണു​ബാ​ധ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​ട്ടും ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഒ​രു പ​രി​ഗ​ണ​ന​യും ല​ഭി​ച്ചി​ല്ലെ​ന്നും മ​രി​ച്ച രാ​മ​ച​ന്ദ്ര​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

ഡ​യാ​ലി​സി​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ, വെ​ള്ളം എ​ന്നി​വ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും അ​ണു​ബാ​ധ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ്ര​തി​ക​ര​ണം. സ്ഥ​ലം എം​എ​ൽ​എ​യാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​ഗ്യ മ​ന്ത്രി​യു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

Kerala

ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വം; മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി  

ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് ന​ട​ത്തി​യ ര​ണ്ടു​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​ന്ത്രി വീ​ണാ ജോ​ർ​ജ് റി​പ്പോ​ർ​ട്ട് തേ​ടി. കാ​യം​കു​ളം പു​തു​ക്കാ​ട് സ്വ​ദേ​ശി മ​ജീ​ദ് (53), ഹ​രി​പ്പാ​ട് സ്വ​ദേ​ശി രാ​മ​ച​ന്ദ്ര​ൻ(60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​ണു​ബാ​ധ​യേ​റ്റ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ഇ​വ​രു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ഡ​യാ​ലി​സി​സി​നി​ടെ വി​റ​യ​ലും ഛർ​ദ്ദി​യും അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ടു പേ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്. പ​രാ​തി​ക്ക് പി​ന്നാ​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഉ​ട​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണോ പു​റ​ത്തു നി​ന്നാ​ണോ രോ​ഗി​ക​ൾ​ക്ക് അ​ണു​ബാ​ധ ഉ​ണ്ടാ​യ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

District News

കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ക്സ​്റേ യൂ​ണി​റ്റ് അ​ട​ച്ചി​ട്ട് ഒ​രു മാ​സം

കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ക്സ​് റേ യൂ​ണി​റ്റ് അ​ട​ച്ചി​ട്ട് ഒ​രു മാ​സ​ത്തോ​ള​മാ​യി. മെ​ഷീ​ൻ ത​ക​രാ​റാ​ണ് കാ​ര​ണം. ഇ​തു​മൂ​ലം രോ​ഗി​ക​ള്‍ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യാ​ണ് ഇ​പ്പോ​ള്‍ ആ​ശ്ര​യി​ക്കു​ന്ന​ത്. പ്ര​ശ്നം പ​രി​ഹ​രി​ച്ച് എ​ക്സ​റേ യൂ​ണി​റ്റ് തു​റ​ക്കാ​ന്‍ അ​ധി​കാ​രി​ക​ളു​ടെ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​യി​ല്ല. ആ​ശു​പ​ത്രി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല​യു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ലം​ഭാ​വ​മാ​ണു​ണ്ടാ​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ല്‍ ആ​ശു​പ​ത്രി​യു​ടെ കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ​പ​തി​പ്പി​ക്കാ​ന്‍ ആ​രു​മു​ണ്ടാ​യി​ല്ല. ആ​ദി​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ധാ​രാ​ള​മാ​യി ചി​കി​ത്സ​തേ​ടി​യെ​ത്തു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യാ​ണ് കോ​ത​മം​ഗ​ല​ത്തേ​ത്. എ​ക്സ്​റേ സൗ​ക​ര്യം ഇ​ല്ലാ​താ​യ​തോ​ടെ രോ​ഗി​ക​ള്‍​ക്ക് അ​ധി​ക​സാ​മ്പ​ത്തി​ക ചെ​ല​വാ​ണു​ണ്ടാ​കു​ന്ന​ത്.

അ​പ​ക​ട​ത്തി​ലു​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റ് അ​ടി​യ​ന്തി​ര ചി​കി​ത്സ​ക്കെ​ത്തു​ന്ന​വ​ര്‍ ആ​ണ് എ​ക്സ​്റേ യൂ​ണി​റ്റ് ഇ​ല്ലാ​ത്ത​തി​ന്‍റെ ബു​ദ്ധി​മു​ട്ട് കൂ​ടു​ത​ലും അ​നു​ഭ​വി​ക്കു​ന്ന​ത്. ചി​കി​ത്സ ല​ഭി​ക്കാ​ന്‍ കാ​ല​താ​മ​സം ഉ​ണ്ടാ​കു​മെ​ന്ന​തും ഒ​രു പ്ര​ശ്ന​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​യെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ട അ​വ​സ്ഥ​യും ഉ​ണ്ടാ​കും.

District News

കു​റ​വി​ല​ങ്ങാ​ട് താലൂക്ക് ആ​ശു​പ​ത്രി​യി​ൽ ഹോ​ര്‍​മോ​ണ്‍ അ​ന​ലൈ​സ​ര്‍ സൗ​ക​ര്യം

കു​റ​വി​ല​ങ്ങാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി ലാ​ബി​ന്‍റെ പ്ര​വ​ര്‍​ത്ത​നം വി​പു​ലി​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലാ​ബി​ല്‍ ഹോ​ര്‍​മോ​ണ്‍ അ​ന​ലൈ​സ​ര്‍ മെ​ഷീ​ന്‍ സ്ഥാ​പി​ച്ചു. എ​ച്ച്എം​സി ഫ​ണ്ടി​ല്‍​നി​ന്ന് 7.7 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ഹോ​ര്‍​മോ​ണ്‍ അ​ന​ലൈ​സ​ര്‍ സ്ഥാ​പി​ച്ച​ത്. ഹാ​ര്‍​ട്ട് അ​റ്റാ​ക്ക് സാ​ധ്യ​ത ക​ണ്ടു​പി​ടി​ക്കു​ന്ന​തി​നു​ള്ള ട്രോ​പോ​ണി​ല്‍ ടെ​സ്റ്റ്, തൈ​റോ​യ്ഡ് ടെ​സ്റ്റ്, വൈ​റ്റ​മി​ന്‍ ഡി ​തു​ട​ങ്ങി​യ ടെ​സ്റ്റു​ക​ള്‍ കു​റ​ഞ്ഞ ചെ​ല​വി​ല്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി ലാ​ബി​ല്‍ ന​ട​ത്താ​ന്‍ ക​ഴി​യും.


ഹോ​ര്‍​മോ​ണ്‍ അ​ന​ലൈ​സ​ര്‍ മെ​ഷീ​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ണ്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്, പി.​സി. കു​ര്യ​ന്‍, പി.​എ​ന്‍. രാ​മ​ച​ന്ദ്ര​ന്‍, ജോ​ണ്‍​സ​ണ്‍ പു​ളി​ക്കി​യി​ല്‍, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി​നീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ എ​സ്. കൈ​മ​ള്‍, ബി​ജു മൂ​ലം​ങ്കു​ഴ, ഷാ​ജി ക​ണി​യാം​കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up